തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പുരുഷ സ്ഥാനാർഥികൾ–4362, വനിതകൾ–4019

മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വനിതാ സ്ഥാനാർഥികളുടെ എണ്ണം പുരുഷ സ്ഥാനാർഥികളേക്കാൾ കുറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ പുരുഷ സ്ഥാനാർഥികൾ വനിതകളേക്കാൾ കൂടുതലുള്ള ഏക ജില്ലയും മലപ്പുറമാണ്. ജില്ലയിൽ ഇത്തവണ പഞ്ചായത്ത് സ്ഥാനാർഥികളുടെ എണ്ണത്തിൽ മാത്രമാണ് പുരുഷൻമാരേക്കാൾ വനിതകൾ കൂടുതലുള്ളത്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും പുരുഷ സ്ഥാനാർഥികളാണ് കൂടുതൽ. എങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളുള്ളത് മലപ്പുറത്തു തന്നെ.

ഇത്തവണ ജില്ലയിൽ ആകെ 4019 വനിതാ സ്ഥാനാർഥികളാണുള്ളത്. പുരുഷ സ്ഥാനാർഥികൾ 4362. ഇത്തവണത്തേക്കാൾ വാർഡുകൾ കുറവായിരുന്നെങ്കിലും 2020ൽ 4390 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. അന്ന് പുരുഷ സ്ഥാനാർഥികൾ നാലായിരം കടന്നിരുന്നില്ല– 3997 പേർ മാത്രം. ഇത്തവണ വാർഡുകൾ കൂടിയിട്ടും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആകെ സ്ഥാനാർഥികളുടെ എണ്ണത്തിൽ 6 പേരുടെ കുറവുണ്ടെന്നതും പ്രത്യേകത.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ, പുരുഷ സ്ഥാനാർഥികളുടെ കണക്ക്:
ജില്ലാ പഞ്ചായത്ത്
2025
സ്ത്രീ: 55
പുരുഷൻ: 71
2020
സ്ത്രീ: 82
പുരുഷൻ: 63

ബ്ലോക്ക് പഞ്ചായത്ത്
2025
സ്ത്രീ: 383
പുരുഷൻ:436
2020
സ്ത്രീ: 455
പുരുഷൻ:384

പഞ്ചായത്ത്
2025
സ്ത്രീ: 2888
പുരുഷൻ: 3114
2020
സ്ത്രീ: 3038
പുരുഷൻ: 2841

നഗരസഭ
2025
സ്ത്രീ: 693
പുരുഷൻ: 741
2020
സ്ത്രീ: 815
പുരുഷൻ: 709

ആകെ
2025
സ്ത്രീ: 4019
പുരുഷൻ: 4362
2020
സ്ത്രീ: 4390
പുരുഷൻ: 3997

ആകെ സ്ഥാനാർഥികൾ
2025: 8381
2020: 8387

spot_img

Related news

ഉപഭോക്താവിന് വിജയം: ഐഫോൺ തകരാർ പരിഹരിക്കാത്തതിൽ ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമീഷൻ

മലപ്പുറം: പുതുതായി വാങ്ങിയ മൊബൈല്‍ ഫോണ്‍ തകരാര്‍ പരിഹരിക്കാന്‍ വിസമ്മതിച്ച ഐഫോണ്‍ കമ്പനി...

പെരിന്തൽമണ്ണയിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെ.ടി ജലീൽ

മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് കെ.ടി ജലീല്‍ എംഎല്‍എ. നിയമസഭ...

1000 രൂപയെച്ചൊല്ലിയുള്ള തർക്കം വധശ്രമത്തിൽ കലാശിച്ചു; നിലമ്പൂരിൽ യുവാക്കൾ പൊലീസ് പിടിയിൽ

നിലമ്പൂർ: കോടതിപ്പടി പാട്ടുത്സവ് നഗരിയിൽ 1000 രൂപയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം...

പൊള്ളുന്ന വില: മലപ്പുറത്ത് കോഴിയിറച്ചി വില 270 കടന്നു; റമദാനിൽ റെക്കോർഡ് വിലയാകുമെന്ന് ആശങ്ക

മ​ല​പ്പു​റം: വി​പ​ണി​യി​ൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. നിലവിൽ 240 മുതൽ 270...

ഭാരതപ്പുഴയിൽ മഹാമാഘ മഹോത്സവം: 47 അടി ഉയരത്തിൽ കൊടിയേറി, ഇനി ഭക്തിസാന്ദ്രമായ നാളുകൾ

തിരുനാവായ: ഇന്നു രാവിലെ 12-ഓടെ കൊടി ഉയർന്നതോടെ നിളയിൽ കേരള കുംഭമേള...