ലയണല്‍ മെസ്സി പി എസ് ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

പാരിസ് – സെയിന്റ് ജര്‍മന്‍ എഫ്‌സി (പിഎസ്ജി) വിടാനൊരുങ്ങി ലയണല്‍ മെസി. ഇക്കാര്യം അദ്ദേഹത്തിന്റെ പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചു.

ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് കൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു. ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാല്‍ട്ടിയര്‍ പറഞ്ഞു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ അവസാന പോരാട്ടമായിരിക്കുമെന്നും ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.

മെസി പിഎസ്ജി വിടുമെന്ന സ്ഥിരീകരണം വന്നതോടെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

മെസി വരുമെന്ന പേരിൽ GST തട്ടിപ്പ്: ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ

തിരുവനന്തപുരം: മെസി കേരളത്തിലെത്തുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്...

മെസ്സിയെ വധിക്കാൻ ഗൂഢാലോചന? ലോകകപ്പിനിടെ ഭീഷണികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ....

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും...

സ്പെയിന് കല്ലുകടിയായി അമേരിക്കൻ നികുതി നയം: 5 കോടി ഡോളർ സമ്മാനത്തുകയിൽ വൻ തുക ഐ.ആർ.എസിന് നൽകേണ്ടി വരും

ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ഫുട്‌ബോൾ ടീമിന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന്...

മെസ്സി vs യമാൽ പോരാട്ടം വരുന്നു: ഫൈനലിസിമ നവംബറിൽ ലുസൈലിൽ നടന്നേക്കും

സ്‌പോർട്സ്: ലോക ഫുട്ബോളിലെ സൂപ്പർ പോരാട്ടങ്ങളിലൊന്നായ ഫൈനലിസിമ ഈ വർഷം നവംബറിൽ...