കര്‍ണാടക: ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് കര്‍ണാടക.നൂറു കണക്കിന് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിഷയത്തില്‍ പ്ലസ് ടു പരീക്ഷ ബഹിഷ്‌കരിച്ചത്.
പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ബോര്‍ഡ് പരീക്ഷകള്‍ പോലെ എഴുതാത്തവരെ ‘ആബ്‌സെന്റ് ‘ ആയി കണക്കാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
കര്‍ണാടകയിലെ പ്ലസ് ടു കോഴ്‌സായ പ്രീ യൂണിവേഴ്‌സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാര്‍ക്കും തിയറിക്ക് 70 മാര്‍ക്കുമാണുള്ളത്. പ്രാക്ടിക്കല്‍ പരീക്ഷക്ക് ഹാജരാകാത്തവര്‍ക്കും തിയറിക്ക് മിനിമം മാര്‍ക്കുണ്ടെങ്കില്‍ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.