ഗുവാഹത്തി: ഗുജറാത്തിലെ ദളിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് അസം പൊലീസ് മേവാനിയെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ പാലന്‍പുരില്‍ വച്ചായിരുന്നു നടപടി.എന്നാല്‍, അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ അസം പൊലീസ് തയ്യാറായിട്ടില്ല. അസമില്‍ മേവാനിക്ക് എതിരെ കേസുണ്ടെന്ന് മാത്രമാണ് പൊലീസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് വകുപ്പാണ് ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമല്ല.
അറസ്റ്റിന് പിന്നാലെ മേവാനിയെ പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ജിഗ്നേഷ് മേവാനിയെ ഗുവാഹത്തിയിലെത്തിക്കും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.