കൊല്ലം: ഷാർജയിൽ വിപഞ്ചികയേയും ഒന്നര വയസ്സുകാരിയായ മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നാം പ്രതിയായ ഭർതൃപിതാവ് മോഹനന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്ലം അഡീഷണൽ സെഷൻസ് കോടതി.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നതുവരെ മോഹനനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. വിദേശത്തുള്ള മോഹനനാണ് കേസിൽ ഇടക്കാല ജാമ്യം ലഭിച്ചത്.
അതേസമയം, ജാമ്യം അനുവദിച്ചതിനെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി. കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് നിതീഷും രണ്ടാം പ്രതിയായ ഭർതൃസഹോദരി നീതുവും വിദേശത്ത് തുടരുകയാണ്.
2025 ജൂലൈ ഒൻപതിനാണ് ഷാർജയിലെ ഫ്ലാറ്റിൽ വിപഞ്ചികയേയും മകൾ വൈഭവിയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്നാരോപിക്കുന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
മൂന്നാം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചതോടെ കേസിൽ തുടർനടപടികൾ നിർണായകമാകുകയാണ്.




