ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്. കിഷ്ത്വാറിൽനിന്ന് ജമ്മുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.19 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ദോഡയിലെയും കിഷ്ത്വാറിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. അപകടം വേദനാജനകമാണെന്നും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖപ്പെടാൻ പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.