മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി വലിയ പിഴ

മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ ഇത് കര്‍ശനമായി നടപ്പാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍. മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. മാലിന്യനിര്‍മാര്‍ജനം ശരിയായ രീതിയില്‍ നടന്നില്ല എന്നുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിരിക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. വീഴ്ച വന്നാല്‍ ശമ്പളം തടയുന്നതടക്കമുള്ള നിയമനടപടികളും ഉണ്ടാവും. പൊതു സ്ഥലത്ത് മാലിന്യം മാലിന്യം വലിച്ചെറിഞ്ഞാല്‍ 250 രൂപയാണ് ഇപ്പോള്‍ പിഴ. ഇത് കുത്തിനെ കൂടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു.

2025 മാര്‍ച്ച് 31-നുള്ളില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഇതില്‍ ഹൈക്കോടതി ഇടപെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചതോടെയാണ് നടപടികള്‍ക്ക് വേഗംകൂട്ടിയത്. പഞ്ചായത്തീരാജ് നിയമത്തിലടക്കം ഭേദഗതി വരുത്താനാണ് നീക്കം.

നഗരമേഖലകളില്‍ മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാരുടെശമ്പളംതടയും.

spot_img

Related news

കിണറ്റില്‍ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കള്‍ പിടിയില്‍

വളയം: കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കള്‍. സംഭവത്തില്‍...

ഇന്‍സ്റ്റഗ്രാം വഴി പരിചയം പതിനഞ്ചുകാരിക്ക് കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍...

ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു; പ്രതി കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട് ലഹരിക്കടിമയായ മകന്‍ അമ്മയുടെ കഴുത്തറുത്തു. ഇന്നലെ രാത്രിയിലായിരുന്നു...

മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍...

നീലഗിരി യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വച്ചാല്‍ 10,000 പിഴ

എടക്കര: നീലഗിരിയിലേക്കുള്ള യാത്രക്കാര്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുന്നതായി കണ്ടാല്‍...