ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സരിന്‍ പശ്ചാത്താപം ഉണ്ടെങ്കില്‍ സന്ദര്‍ശിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. സരിന്റെ മനസ്സിന്റെയുള്ളില്‍ ഒരു കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടത്, മനസ്സില്‍ അവനവന്‍ മാത്രമുള്ളോണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
കെ. കരുണാകരന്റെ സ്മൃതിമണ്ഡപം വെളളിയാഴ്ച സന്ദര്‍ശിച്ച സരിന്‍ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയില്‍ ചെന്ന് ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു.
അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും 2019 ഫെബ്രുവരി 17നാണ് കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമികള്‍ വെട്ടുകയായിരുന്നു.
സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസിന്റെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും എംപി പറഞ്ഞു. ഷുക്കൂറിന് ഇനി അധിക നാള്‍ സിപിഐഎമ്മില്‍ നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങള്‍ക്ക് ഇടയില്‍ വിലപ്പോകില്ലെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തേയല്ല അവഗണിക്കാനുള്ള ശ്രമത്തേയാണ് ഭയമെന്നും ഷാഫി പറഞ്ഞു.