ഭാര്യയെ മർദിച്ച ശേഷം വളർത്തുനായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസിന്റെ നടപടി.

മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി. രണ്ടു ദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിന് പിന്നാലെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

നായയുടെ കടിയേറ്റ ഷൈനി പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതിരോധ കുത്തിവെപ്പും എടുത്തു. മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്.

ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞുതകർത്തിരുന്നു. ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു.

Related news

നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം; വിവാദ നിയമനത്തിന് പിന്നാലെ നടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെയും സൂപ്രണ്ടുമാരെ മാറ്റി...

മണ്ണന്തല രഞ്ജിത് കൊലക്കേസ്; 12 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി....

ക്ലിഫ് ഹൗസ് നവീകരണച്ചെലവ് വിവരാവകാശ മറുപടിയിൽ ഇല്ല; മന്ത്രി മന്ദിരങ്ങൾക്കായി ചെലവിട്ടത് 5.63 കോടി

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത് 5.63 കോടി രൂപ....

സ്വർണം വാങ്ങാൻ ഇനിയും കാത്തിരിക്കണോ? വില വീണ്ടും കുറയുമോ?

സംസ്ഥാനത്ത് മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. പവന് 560...

ഫേസ്ബുക്കിൽ വ്യാജ സ്ത്രീ പ്രൊഫൈൽ; ചികിത്സാസഹായത്തിന്റെ പേരിൽ 15 ലക്ഷത്തിലധികം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

കൽപ്പറ്റ: ഫേസ്ബുക്കിലൂടെ സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച...