മഴ ശക്തമാകും ; 9 ജില്ലകളില്‍ മുന്നറിയിപ്പ്‌

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമാകും. നിലവിൽ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ്‌ മേഖലയിലൂടെ സഞ്ചരിച്ച്‌ ചൊവ്വയോടെ തീവ്ര ന്യൂനമർദമാകാനാണ്‌ സാധ്യത. മഹാരാഷ്ട്രതീരം മുതൽ വടക്കൻ കേരള തീരംവരെ ന്യൂനമർദ പാത്തിയും അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്‌. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത്‌ വ്യാഴംവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.

തിങ്കൾ കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ചൊവ്വ കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ). എട്ട്‌ അണക്കെട്ടിൽ റെഡ്‌ അലർട്ടും (മൂന്നാംഘട്ട മുന്നറിയിപ്പ്‌) മൂന്നു അണക്കെട്ടിൽ വീതം ഓറഞ്ചും (രണ്ടാംഘട്ട മുന്നറിയിപ്പ്‌) നീലയും (ഒന്നാംഘട്ട മുന്നറിയിപ്പ്‌) അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌.മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോരത്ത്‌ ജാഗ്രത തുടരണം. ജലാശയങ്ങളിൽ ഇറങ്ങരുത്‌.

spot_img

Related news

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും...

വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിഞ്ഞ് അടുക്കള ബജറ്റ്; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ...

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ...

മണ്ണാര്‍ക്കാട് നിപ മരണം: കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം...

നീലഗിരിയിലേക്കു പ്രവേശിക്കുന്ന 10 അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന ഇനി ബോഡി വോൺ ക്യാമറയുമായി

എടക്കര: നീലഗിരി അതിര്‍ത്തികളില്‍ പൊലീസുകാരുടെ വാഹനപരിശോധന ഇനി ക്യാമറയില്‍ പതിയും. വാഹനപരിശോധന...