ആനകള്‍ക്ക് ഇനി കുറി വേണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്; ലംഘിച്ചാല്‍ പാപ്പാന്മാര്‍ക്ക് പിഴ

ഗുരുവായൂര്‍: ആനകള്‍ക്ക് ഇനി കുറി വേണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ലംഘിച്ചാല്‍ പാപ്പാന്മാര്‍ പിഴ നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. പാപ്പാന്മാര്‍ക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ 17ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണയായി ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്.

പലനിറത്തിലുള്ള കുറിതൊടീക്കുന്നത് നെറ്റിപ്പട്ടം കേടുവരുത്തുന്നുവെന്നാണ് കാരണം ചൂണ്ടിക്കാണിക്കുന്നത്. പലനിറത്തിലുള്ള കുറി തൊടിക്കുമ്പോള്‍ നെറ്റിപ്പട്ടത്തിന്റെ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരത്തില്‍ കേടായ നെറ്റിപ്പട്ടം നന്നാക്കുവാന്‍ 10000 മുതല്‍ 20,000 രൂപ വരെ ചെലവ് വരും. നിര്‍ദ്ദേശം ലംഘിച്ചാല്‍ പാപ്പാന്മാരില്‍ നിന്നും പിഴ ഈടാക്കുമെന്നും സര്‍ക്കുലര്‍.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...