‘കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ’ മൂന്നു മാസത്തിനകം സര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ഹൈക്കോടതി

കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കാന്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി വ്യക്തമാക്കുന്നു.

മൂന്ന് മാസത്തിനകം ശിശുരോഗ വിദഗ്ധന്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് വി.ജി അരുണിന്റെ നിര്‍ദ്ദേശം. ലിംഗമാറ്റ ശസ്ത്രക്രിയ കുട്ടികള്‍ക്ക് നടത്തണമെങ്കില്‍ ഈ സമിതിയുടെ അനുമതി തേടണമെന്നും കോടതി നിര്‍ദേശിച്ചു.

കുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. കോടതിയ്ക്ക് മുന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടെത്തിയ അപൂര്‍വം കേസുകളിലൊന്നാണിത്. തലശേരി സ്വദേശികളായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...