കിണറില്‍ പെട്രോള്‍….അത്ഭുതത്തോടെ നാട്ടുകാര്‍

കിണറില്‍ നിന്നും കോരിയെടുക്കുന്നത് ലീറ്റര്‍ കണക്കിനു പെട്രോള്‍. വെഞ്ഞാറമൂട് ആലന്തറ സുമഭവനില്‍ കെ. സുകുമാരന്റെ വീട്ടിലെ കിണറിലാണ് വെള്ളത്തിനു പകരം പെട്രോള്‍ ലഭിക്കുന്നത്. രണ്ടാഴ്ചയായി കിണറിലെ വെള്ളത്തിനു രുചി വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ വീട്ടിലെ ആവശ്യത്തിനു പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്.

രണ്ടു ദിവസം മുന്‍പ് കിണറില്‍ നിന്നും പെട്രോളിന്റെ ഗന്ധം പുറത്തു വന്നു.ഇവരുടെ വീടിന്റെ എതിര്‍വശത്ത് 300 മീറ്റര്‍ മാറി എംസി റോഡിനു മറുവശത്തായി ഒരു പെട്രോള്‍ പമ്പ് ഉണ്ട്. കിണറിലെ വെള്ളത്തിനു പെട്രോളിന്റെ മണം ഉണ്ടെന്ന് പമ്പ് അധികൃതരെ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ വെള്ളത്തിനു നിറ വ്യത്യാസം കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടു ദിവസമായി കിണറില്‍ നിന്നും പൂര്‍ണ നിറവും മണവും ഉള്ള പെട്രോള്‍ ലഭിച്ചു തുടങ്ങി. ഇന്നലെ പമ്പ് അധികൃതര്‍ എത്തി കിണര്‍ അടച്ചിട്ടു. കുടുംബത്തിനു ഉപയോഗിക്കുന്നതിനു ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പമ്പിനു എതിര്‍വശത്ത് എംസി റോഡിനു കുറുകെ പെട്രോള്‍ എങ്ങനെ കിണറില്‍ എത്തിയെന്ന് വിദഗ്ദര്‍ എത്തി പരിശോധന ആരംഭിച്ചു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...