കൊച്ചിയില്‍നിന്നുള്ള മാലിന്യം തള്ളിയത് മലപ്പുറത്ത്: ബില്ലിലെ ഫോണ്‍ നമ്പര്‍ തെളിവായി

കൊച്ചി നഗരത്തില്‍നിന്നുള്ള മാലിന്യം തള്ളിയത് മലപ്പുറത്ത്. കൂട്ടത്തില്‍നിന്നു കിട്ടിയ ബില്ലിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വന്ന വഴി കണ്ടെത്തി നാട്ടുകാര്‍. തുടര്‍ന്ന് പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. കൊളായിയ്ക്കു സമീപം ഇരുമ്പുഴി കരുവാഞ്ചേരി പറമ്പിലെ കുന്നിന്‍ ചെരിവില്‍ ഒഴിഞ്ഞ പറമ്പിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. താഴ്ഭാഗത്തെ ജനവാസകേന്ദ്രത്തിലേക്ക് ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ കാര്യമന്വേഷിച്ചത്. ഹോട്ടലുകളിലെയും കടകളിലെയും മാലിന്യമായിരുന്നു. പ്ലാസ്റ്റിക് കവറുകളും പാല്‍ കവറുകളും മദ്യക്കുപ്പികളുമൊക്കെയുണ്ടായിരുന്നു.

ഇതില്‍ നിന്നാണ് എറണാകുളം സൗത്തിലെ ഹോട്ടലിന്റെ ബില്ല് കിട്ടിയത്. ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് കാര്യമറിഞ്ഞത്. അവിടെനിന്നു സ്ഥിരമായി കാശിന് മാലിന്യം ശേഖരിച്ചു പോകുന്ന സംഘത്തിന് കൊടുത്തതാണിത്. കോട്ടയ്ക്കലി!ല്‍ നിന്നുള്ള സംഘമാണ് മാലിന്യം കൊണ്ടുപോകാറുള്ളതെന്നും പറഞ്ഞു. നാട്ടുകാര്‍ സംഘത്തെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് സ്വന്തമായി മാലിന്യ സംസ്‌കരണ കേന്ദ്രമുണ്ടെന്നാണ് പറഞ്ഞത്. ഇതോടെയാണ് മഞ്ചേരി പൊലീസിനെ അറിയിച്ചത്. ആനക്കയം പഞ്ചായത്തില്‍ പരാതിയും നല്‍കി. ഇന്നലെ വൈകിട്ട് പഞ്ചായത്ത് അംഗം അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

spot_img

Related news

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...

‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ...

‘നിലമ്പൂരില്‍ മത്സരിക്കില്ല; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ...