പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് വഴി പണം തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് യാത്രക്കാരിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപ സംഘം തട്ടിയെടുത്തതായാണ് കണ്ടെത്തൽ. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ജീവനക്കാർ സ്വന്തം ക്യുആർ കോഡ് സ്കാനർ കാണിച്ച് യാത്രക്കാരിൽ നിന്ന് പണം സ്വീകരിക്കുകയായിരുന്നു. ഈ പണം ടോൾ കമ്പനിയുടെ അക്കൗണ്ടിൽ എത്താതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.

ടോൾ പ്ലാസ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ലഭിച്ച പണം പ്രതികൾ പരസ്പരം വീതിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പണം എങ്ങനെയാണ് കൈമാറ്റം ചെയ്തതെന്നും കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related news

നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിതകാല സമരത്തിലേക്ക് ഉടമകൾ

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം...

നവരാത്രി ആഘോഷം; ഒക്ടോബർ 19-ന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി...

ഇടുക്കി പാമ്പ്‌ലയിൽ 18 കാരിയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം; രാജാക്കാട് സ്വദേശി നിഷാന്ത് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പാമ്പ്‌ലയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ...

കൊച്ചിയിൽ വായുമലിനീകരണം രൂക്ഷം; വായുഗുണനിലവാര സൂചിക 188 വരെ ഉയർന്നു

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വായുഗുണനിലവാര സൂചിക 188 വരെ...