ശ്രീനിവാസന്‍ വധക്കേസ്: പാലക്കാട്ടെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ പാലക്കാട് പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് പൊലീസ് പറയുന്നത്. പട്ടാമ്പി സ്വദേശിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ രണ്ട് പേര്‍ കൂടി അല്‍പ സമയം മുമ്പ് പൊലീസിന്റെ പിടിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത ഇഖ്ബാല്‍, ഫയാസ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘത്തിലെ അഞ്ച് പേരെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്നും ഐജി അശോക് യാദവ് അറിയിച്ചു.

Related news

ഓപ്പറേഷൻ സൗന്ദര്യക്കെതിരെ വ്യാപാരികൾ; പരിശോധന കേസുകളുടെ എണ്ണം കൂട്ടാനെന്ന് ആരോപണം

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനകൾക്കെതിരെ...

കെഎസ്ഇബി കാന്റീനിലെ ബിരിയാണിയിൽ പുഴു; കാന്റീൻ പൂട്ടി

തിരുവനന്തപുരം: ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ഇബി ആസ്ഥാനത്തെ കാന്റീൻ അടച്ചുപൂട്ടി....

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദികൃഷ്ണ (15)...

ഇടുക്കി പൊന്മുടി ജലാശയത്തിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി....