പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്റ്റേഡിയത്തിലെ ഗ്യാലറി നവീകരിക്കും. കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനും കായിക പരിശീലനത്തിനും സൗകര്യമൊരുക്കും. കായിക മേഖലയുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യനാട്ടെ ഗ്യലറിയില്‍ ഇരുന്ന് ഫുട്‌ബോള്‍ കാണുമ്പോള്‍ യൂറോപ്യന്‍ രാജ്യത്ത് പോയി ലോകകപ്പ് ആസ്വദിക്കുന്ന അനുഭൂതിയാണെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഫുട്‌ബോളിനെ ഇത്രമേല്‍ നെഞ്ചേറ്റിയവര്‍ രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമാക്കിയത് മലപ്പുറത്തെ ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു. പയ്യനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ടോപ് സ്‌കോറര്‍ ടി കെ ജെസിനുള്ള പുരസ്‌കാരം മുന്‍താരം ഐ എം വിജയനും മികച്ച ഗോള്‍ കീപ്പറായ ബംഗാളിന്റെ പ്രിയന്ത് കുമാര്‍ സിങ്ങിന് ഗൗരമാംഗി സിങ്ങും കപ്പും മെമെന്റോയും നല്‍കി.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...