പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദിച്ച സംഭവം: ഇന്റേണല്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറും

പരപ്പനങ്ങാടി: ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കോളജിന്റെ ഇന്റേണല്‍ അന്വേഷണ റിപ്പോര്‍ട്ട് മാനേജ്‌മെന്റിനും പൊലീസിനും കൈമാറും. സംഭവത്തിന് പിന്നാലെ സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. മറ്റു പ്രകോപനങ്ങള്‍ ഇല്ലാതെയാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി രാഹുലിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നാണ് പ്രാഥമിക വിവരം.

മറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥികളെയും ഇവര്‍ റാഗ് ചെയ്തതായി ആരോപണമുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ കാര്യമായി പരുക്കേറ്റ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഇതുവരെ ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...

വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ്...