പാലക്കാട്: വിക്ടോറിയ കോളജിന് സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫിറോസിന്റെ സഹോദരനായ പൊലീസുകാരന്‍ അറസ്റ്റില്‍. റഫീഖിനെ രാത്രി വൈകി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളിത്തെരുവ് സ്വദേശിയായ അനസാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശിയായ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അനസിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബാറ്റ് കൊണ്ട് അടികിട്ടി ബോധരഹിതനായി വീണ അനസിനെ ഫിറോസും റഫീഖും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.