കെ.പി. ഉദയഭാനുവിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ്

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്നായിരുന്നു കെ.പി. ഉദയഭാനുവിന്റെ പരാതി. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

Related news

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങൾ...

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞ സംഭവം: വീഴ്ച ബാങ്കിന്റേതെന്ന് കെഎസ്ആർടിസി

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ വീഴ്ച...

സിഎംആർഎൽ–എക്സാലോജിക് കേസ്: സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ...

ഹരിപ്പാട് കുട്ടിയുടെ മരണം: നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ തുടർനടപടികൾ...

താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപം യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായി എത്തി ശല്യമുണ്ടാക്കുന്ന അജ്ഞാതന്റെ സാന്നിധ്യം...