ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത് 716 ദിവസങ്ങള്‍ക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കില്‍ ഇപ്പോഴും കേരളം തന്നെയാണ് മുന്നില്‍.
ഇന്നലെ കേരളത്തില്‍ 256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു .എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.