കഴിഞ്ഞദിവസം താനൂർ പോലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ എസ്ഐ അടക്കം 8 പോലീസുകാർക്ക് സസ്പെൻഷൻ. എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡാന്‍സാഫ് അംഗങ്ങളായ നാല് പേരെയും സംഭവ ദിവസം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2 പേരെയും ജി ഡി ചാര്‍ജ്ജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് സസ്‌പെന്‍ഷനിലായത്.
പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമീര്‍ ജിഫ്രി(30) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് 18 ഗ്രാം എംഡിഎയുമായി നാലുപേര്‍ക്കൊപ്പം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സി ബാബു അന്വേഷിക്കുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.