രാജ്യത്ത് വീണ്ടും ഉയർന്ന കോവിഡ് രോഗികൾ;24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,000 പേർക്ക്‌

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയർന്നു. 
അതേസമയം കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത് എത്തി. കോവിഡ് മഹാമാരിക്ക് മാറ്റംവന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘന (ഡബ്ല്യു.എച്ച്.ഒ.) മുന്നറിയിപ്പ് നല്‍കി. കേസുകള്‍ കണ്ടെത്തുന്നതില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയ ലോകാരോഗ്യസംഘടന, ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.’ബിഎ.4, ബിഎ.5 വകഭേദങ്ങള്‍മൂലമുള്ള കോവിഡ് പലയിടത്തും പടരുകയാണ്. 110 രാജ്യങ്ങളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചു. ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള ആറില്‍ മൂന്ന് മേഖലകളിലും കോവിഡ് മരണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആഗോളകണക്കുകളില്‍ വലിയ മാറ്റമില്ലെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. 

spot_img

Related news

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു....

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനായി....

തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു....

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ദേശീയ...

കൊവിഡ് വ്യാപനം: ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍...

LEAVE A REPLY

Please enter your comment!
Please enter your name here