ഉപഭോക്താക്കള്‍ക്ക് ആശങ്ക; വീണ്ടും താരിഫ് വര്‍ധനവിന് ടെലികോം കമ്പനികളുടെ സമ്മര്‍ദം

മുംബൈ: രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും 2024 ജൂലൈ മാസം താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. റിലയന്‍സ് ജിയോ തുടങ്ങിയ നീക്കം പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും (വിഐ) ഏറ്റെടുക്കുകയായിരുന്നു. അടുത്ത താരിഫ് വര്‍ധന അധികം വൈകാതെ ഉണ്ടാകുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് പുതിയ സൂചന.

സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കുകള്‍ ജൂലൈ മാസം 25 ശതമാനം വരെയാണ് താരിഫ് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരുന്നു. വരുംഭാവിയില്‍ അടുത്ത നിരക്ക് വര്‍ധന ആവശ്യമാണെന്ന് കമ്പനികള്‍ ഇതിനകം ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. വോഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലുമാണ് ഈ ആശയത്തിന് പിന്നില്‍. റിലയന്‍സ് ജിയോ കൂടി സമ്മതം മൂളിയാല്‍ താരിഫ് വര്‍ധനവ് വീണ്ടും സംഭവിച്ചേക്കാം.

ഇന്ത്യയിലെ ടെലികോം താരിഫ് ഘടനയില്‍ മാറ്റം വരണമെന്ന് വോഡാഫോണ്‍ ഐഡിയ സിഇഒ അക്ഷയ് മൂന്ദ്ര വാദിക്കുന്നു. ഏറ്റവുമൊടുവിലെ വര്‍ധന അടിസ്ഥാന താരിഫുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ അടിസ്ഥാന താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പണം മുടക്കേണ്ട രീതിയിലേക്ക് രാജ്യത്തെ ടെലികോം താരിഫ് സംവിധാനം മാറേണ്ടതുണ്ട് എന്ന് വിഐ സിഇഒ വ്യക്തമാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ പരിഷ്‌കാരം താരിഫ് നിരക്കുകളില്‍ വേണമെന്ന നിലപാട് തന്നെയാണ് മറ്റൊരു സ്വകാര്യ ടെലികോം നെറ്റ്വര്‍ക്കായ ഭാരതി എയര്‍ടെല്ലിനുമുള്ളത്. ജിയോ കൂടിയേ ഇനി ഇക്കാര്യത്തില്‍ മനസ് തുറക്കാനുള്ളൂ. ജൂലൈയിലെ താരിഫ് വര്‍ധനവിന് ശേഷം വിഐയുടെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 154 രൂപയില്‍ നിന്ന് 166 രൂപയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. എയര്‍ടെല്ലിന്റെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 233 രൂപയും ജിയോയുടേത് 195.1 രൂപയുമാണ്.

spot_img

Related news

ജയലളിതയുടെയും എംജിആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്; ജയലളിത കൊല്ലപ്പെട്ടതെന്നും ആരോപണം

ദില്ലി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി ആറിൻ്റെയും, ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി...

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദ്...

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; ‘ആനുകൂല്യം’ ലഭിക്കുക 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്ക്

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോര്‍പ്പറേഷന്‍....

പീഡനത്തിനിരയായ സ്ത്രീകളെ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ; കോടതിയില്‍ മൊഴി നൽകാൻ എത്തി ശുചീകരണത്തൊഴിലാളി

കര്‍ണാടകയിലെ ധര്‍മസ്ഥാലയില്‍ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തല്‍...

അഹമ്മദാബാദ് വിമാന അപകടം: കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ്...