അരീക്കോട്: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി DYSP യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
അകന്ന ബന്ധുവും അയല്‍വാസിയും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വിവിധയിടങ്ങളില്‍ കൊണ്ടുപോയി 36 കാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.