ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വില്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

എന്തുചെയ്തും പണം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരില്‍ നിന്ന് പരീക്ഷകളെ രക്ഷിക്കാന്‍ ബദല്‍ വഴികള്‍ ആരായാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം വിദ്യാര്‍ത്ഥിയുടെ യഥാര്‍ത്ഥ അറിവ് അളക്കാന്‍ ഉതകുന്ന പരീക്ഷ സമ്പ്രദായങ്ങള്‍ കണ്ടെത്തണം. ഈ ദിശയില്‍ ആദ്യത്തെ നിര്‍ദ്ദേശം മുന്‍വച്ചത് 1970 കളുടെ രണ്ടാം പകുതിയില്‍ എഐഎസ്എഫ് ആയിരുന്നു. ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് സമ്പ്രദായം, ഉത്തര പേപ്പര്‍ മടക്കിക്കൊടുക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ അന്ന് എഐഎസ്എഫ് ആദ്യമായി മുന്നോട്ടുവച്ചു. അതുപോലെയുള്ള നവീന ആശയങ്ങളിലൂടെ പരീക്ഷകളെ മാനഭംഗപ്പെടുത്തുന്ന ഗൂഢ സംഘത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ കഴിയണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

spot_img

Related news

കേരളത്തിൽ പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി പ്രതിരോധിക്കാൻ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’; പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍...

കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; കടവന്ത്രയിൽ എസ്.എച്ച് കോളേജ് – ലോ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കൊച്ചി: കൊച്ചിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനത...

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു, ഫയലുകളിൽ വലിയ അവ്യക്തതയെന്ന് മന്ത്രി ഒ.ജെ. ജനീഷ്

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒ.ജെ. ജനീഷ്....

റബീഉൽ അവ്വൽ മാസപ്പിറവി; നബിദിനം ഓഗസ്റ്റ് 25 ചൊവ്വാഴ്ച

ഇസ്ലാമിക കലണ്ടറിലെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നായ റബീഉൽ അവ്വലിന് തുടക്കമായി. ഇന്ന് ഓഗസ്റ്റ്...

ഉത്തരാഖണ്ഡ് ചമോലിയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകി വൻ ദുരന്തം; ഏഴ് തൊഴിലാളികൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തുരങ്ക നിർമാണത്തിനിടെ മണ്ണും വെള്ളവും കുത്തിയൊഴുകിയുണ്ടായ അപകടത്തിൽ...