കേരളത്തില്‍ ഗാര്‍ഹിക ലൈംഗിക പീഡനങ്ങള്‍ കുറയുന്നതായി വിലയിരുത്തല്‍

തിരുവനന്തപുരം: വിവാഹിതരായ സ്ത്രീകള്‍ പങ്കാളിയില്‍ നിന്നും ശാരീരികവും ലൈംഗികവുമായ അതിക്രമം നേരിടുന്ന സാഹചര്യത്തിന് കേരളത്തില്‍ കാര്യമായ കുറവുണ്ടെന്ന് കണക്കുകള്‍. 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015-16 വര്‍ഷത്തിലെ നാലാം കുടുംബാരോഗ്യ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങളില്‍ അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാഹിതരായ 18 – 49 പ്രായത്തിന് ഇടയിലെ സ്ത്രീകളില്‍ 9.9 ശതമാനം പങ്കാളിയില്‍ നിന്നും ശാരീരികവും ലൈംഗികവുമായ പീഡനം നേരിടുന്നു എന്നാണ് 2019-20 ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2015-16 കാലഘട്ടത്തില്‍ ഇത് 14.3 ശതമാനം ആയിരുന്നു. 18 – 49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു എന്നും ചൂണ്ടിക്കാട്ടുന്നു

18-29 വയസ്സ് പ്രായമുള്ള യുവതികളില്‍ 18 വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ കേരളത്തില്‍ 1.6 ശതമാനമാണെന്നാണ് കണക്കുകള്‍. 2015-16 കാലഘട്ടത്തില്‍ ഇത് 5.0 ശതമാനം ആയിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിലെ ക്രമാനുഗതമായ കുറവ് കേരളത്തിലെ കുടുംബ ജീവിതങ്ങളില്‍ മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...