കേരളത്തിലെ പ്രശസ്തനായ ചിത്രകാരനും ശില്പിയുമായി അറിയപ്പെട്ടിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി(കെ.എം. വാസുദേവൻ നമ്പൂതിരി 98) നിര്യാതനായി. ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് മരണം.
2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ച നമ്പൂതിരി മലയാളം ആനുകാലികങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരിയുടെ ചിത്രങ്ങൾ പലപ്പോഴും അകമ്പടി തീർത്തിരുന്നു.
ജനപ്രിയമായാണ് നമ്പൂതിരിയുടെ വരകൾ അറിയപ്പെട്ടിരുന്നത്.
സംസ്ക്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.