കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404 മീഡിയ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കാന്‍ഡി ക്രഷ്, ടിന്‍ഡര്‍ എന്നിവയുള്‍പ്പെടെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകള്‍ ലൈവ് ലൊക്കേഷന്‍ അക്‌സസ്സ് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട് .

ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ ഇത്തരം ആപ്പുകള്‍ ഗുരുതരമായ സ്വകാര്യത ആശങ്കകളാണ് ഉയര്‍ത്തുന്നത്. ആപ്പുകളില്‍ പരസ്യം വരാനായി കമ്പനികള്‍ ബിഡ് ചെയ്യുന്ന റിയല്‍ ടൈം ബിഡ്ഡിംഗ് (ആര്‍ടിബി) സംവിധാനത്തിലൂടെയാണ് ഈ ഡാറ്റ ശേഖരണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരസ്യങ്ങള്‍ റണ്‍ ചെയ്യുമ്പോ, ആപ്പ് ഡെവലപ്പര്‍മാരുടെ പങ്കാളിത്തമില്ലാതെ പോലും ഡാറ്റ ബ്രോക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കാന്‍ സാധിക്കും. ഇത് നിയന്ത്രിക്കാന്‍ ആപ്പ് ഡെവലപ്പേഴ്‌സിന് സാധിക്കാത്തതും ഡാറ്റാസ് പുറത്താകുന്നതിന് കാരണമാകുന്നു. ലൊക്കേഷന്‍ അക്‌സസ്സ് ചെയ്യപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുകയുമില്ല.

ആപ്പുകളുടെ ലിസ്റ്റില്‍ കാന്‍ഡി ക്രഷ്, സബ്വേ സര്‍ഫറുകള്‍, ടെമ്പിള്‍ റണ്‍ തുടങ്ങിയ ഗെയിമുകളും ടിന്‍ഡര്‍, ഗ്രിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പുകളും ഉള്‍പ്പെടുന്നു. നമ്മള്‍ സുരക്ഷിതമാണെന്ന് കരുതുന്ന ആപ്പുകള്‍ പലപ്പോഴും അങ്ങനെ ആവണം എന്നില്ല. പരസ്യങ്ങളിലൂടെ ഡാറ്റ ദുരുപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയുമ്പോള്‍ പെര്‍മിഷനുകള്‍ നല്‍കുന്നതില്‍ വളരെ ശ്രദ്ധ വേണം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ക്യാമറ, ലൊക്കേഷന്‍, ഫോട്ടോസ് എന്നിവയ്ക്ക് ആവശ്യമില്ലെങ്കില്‍ അക്‌സസ്സ് നല്‍കുന്നത് ഒഴിവാക്കേണ്ടതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കാനായി ‘Ask Apps Not to Track’ എന്ന ഫീച്ചര്‍ ഓഫ് ചെയ്യുക.

spot_img

Related news

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...

ഇനി മുതല്‍ പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ്...

ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍...

2025 ജനുവരി 1 മുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്ത് വിട്ട് കമ്പനി

2025 ജനുവരി 1 മുതല്‍ കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന...

ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള ‘സൂപ്പര്‍ ആപ്പു’മായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: സാധാരണക്കാരുടെ ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള 'സൂപ്പര്‍ ആപ്പു'മായി ഇന്ത്യന്‍ റെയില്‍വേ...