മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യങ്ങളൊരുക്കി സിവില്‍ സപ്ലൈസ് വകുപ്പ്. ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയതായി ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ തയ്യില്‍ പറഞ്ഞു.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 25 രൂപയാണ് അക്ഷയകേന്ദ്രങ്ങള്‍ ഈടാക്കേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ത്തലാക്കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിക്കുന്നതിനും പട്ടിക തയ്യാറാക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍.സി.എം.എസ്.) വരുത്തിയിട്ടുണ്ട്.