കൊച്ചി: സിനിമ, സീരിയല്‍, നാടക നടന്‍ വി പി ഖാലിദ് (മറിമായം സുമേഷ്) അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരുടെ പിതാവാണ്.
എട്ടോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിന്‍ വെളളം, സണ്‍ഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.