അക്ഷരയുടെ ജീവനെടുത്ത അപകടം; ബസിനെതിരെ നാല് വർഷത്തിനിടെ 154 കേസുകൾ

കൊച്ചി: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിൽപ്പെട്ട സ്വകാര്യ ബസിനെതിരെ നാല് വർഷത്തിനിടെ 154 കേസുകൾ. 2022 മുതൽ ഇതുവരെ അമിതവേഗം, സിഗ്നൽ ലംഘനം, ഡോർ തുറന്നിട്ടുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ ചുരുക്കം കേസുകളിൽ മാത്രമാണ് പിഴ അടച്ചതെന്നാണ് വിവരം. ബസിന്റെ പെർമിറ്റ് നേരത്തെ പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടത്തിലും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബസ് ഉടൻ നിരത്തിലിറക്കാൻ കഴിയാത്ത തരത്തിലുള്ള കർശന നടപടി വേണമെന്നാണ് ആവശ്യം.

അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സമയക്രമമാണ് പ്രധാന പ്രശ്നമെന്ന് മന്ത്രി സി.പി. ജോൺ പ്രതികരിച്ചു. സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സമയക്രമം പുനഃപരിശോധിക്കാൻ സർക്കാർ നടപടി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. രണ്ടര മിനിറ്റുകൊണ്ട് എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ ഹൈക്കോടതിയും രൂക്ഷ വിമർശനമുയർത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ചില ബസ് ഡ്രൈവർമാർ റോഡിന്റെ അധിപന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ഭ്രാന്തന്മാരെപ്പോലെയുള്ള ഡ്രൈവിങ് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സമയക്രമവും ലാഭവും പറഞ്ഞ് അപകടകരമായ ഡ്രൈവിങ്ങിനെ ന്യായീകരിക്കാനാകില്ലെന്നും കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

ഡ്രൈവർമാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം ക്യുആർ കോഡ് അധിഷ്ഠിത സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നും നിർദേശിച്ചു. നിർദേശങ്ങൾ പാലിക്കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകാമെന്ന പൊലീസ് നിർദേശത്തെയും കോടതി പിന്തുണച്ചു.

നടപ്പാതകൾ ശരിയാക്കിയില്ലെങ്കിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും കോടതി കയറേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. കോടതി ഇത്രയധികം നിർദേശങ്ങൾ നൽകിയിട്ടും മാറ്റമുണ്ടാകുന്നില്ലെങ്കിൽ അത് സംവിധാനത്തിന്റെ പൂർണ പരാജയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

Related news

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....

കൊവിഡ് ബാധിതനായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം

കാസർകോട്: കൊവിഡ് ബാധിതനായ 67കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും...

ചേരാനല്ലൂർ ബെൻസ് കാർ അപകടം; 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ...

വർക്കലയിൽ 16കാരിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...