കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്

പട്ടാമ്പി: കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. പട്ടാമ്പി വിളയൂരിലിണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിളയൂര്‍ സെന്ററില്‍ ഇന്നലെ വൈകുന്നേരം 7.30നാണ് അപകടം ഉണ്ടായത്. കൊളത്തൂര്‍ സ്വദേശി സതീഷ് കുമാറിനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇടതുവശം ചേര്‍ന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിനെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെ.എസ്.ആര്‍.ടി.സി ബസ് അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം താമരശ്ശേരി റൂട്ടില്‍ സഞ്ചരിക്കുന്ന കെഎസ്ആര്‍ടിസി ഇടിച്ചാണ് അപകടമുണ്ടായത്. ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

spot_img

Related news

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...