തൃശൂരില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വഞ്ചിമറിഞ്ഞു; യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍ ജില്ലയില്‍ വീണ്ടും മുങ്ങി മരണം. മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വഞ്ചിമറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി തോപ്പില്‍ പ്രദീപിന്റെ മകന്‍ പ്രണവ് (18) ആണ് മരിച്ചത്. പടിയൂര്‍ വളവനങ്ങാടി കെട്ടുച്ചിറയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് വഞ്ചി മറിഞ്ഞാണ് അപകടം.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ടീം എത്തി തിരച്ചില്‍ നടത്തിയെങ്കിലും മരിച്ചിരുന്നു. സ്‌ക്യൂബ ഡൈവേഴ്‌സ് അംഗങ്ങളായ ജിമോധും ദിനേഷുമാണ് 20 അടി താഴ്ചയില്‍ നിന്നും മൃതദേഹം മുങ്ങിയെടുത്തത്. പ്രണവ് അമ്മാവന്റെ വീട്ടില്‍ എത്തിയതാണ്. അമ്മാവന്‍ മീന്‍ പിടിക്കാന്‍ പോവാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച നെടുപുഴ പനമുക്കില്‍ സമാന അപകടം സംഭവിച്ചിരുന്നു. വഞ്ചി മറിഞ്ഞ് നെടുപുഴ ചീക്കോടന്‍ ആഷിക് മരിച്ചിരുന്നു. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...