ഗേറ്റ് ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം; അപകടം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ

കൊണ്ടോട്ടി ഓമാനൂരിൽ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാലു വയസ്സുകാൻ മരിച്ചു. ഓമാനൂർ കീഴ്മുറി എടക്കുത്ത് താമസിക്കുന്ന മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന്‍ മുഹമ്മദ് ഐബക്ക് (4) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ നീക്കുന്ന ഗേറ്റ് കുട്ടിയുടെ മേലെ മറിഞ്ഞു വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടി എത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻ വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മാതാവ്: റസീന. സഹോദരങ്ങള്‍: റിഷാന്‍, ദില്‍ഷാല്‍, ഐദിന്‍.മയ്യിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. തുടർനടപടികൾക്ക് ശേഷം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...