പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സഹോദരനായ രവീന്ദ്രൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് പിണങ്ങി വീട്ടിൽനിന്ന് ഇറങ്ങിപ്പോയ രവീന്ദ്രൻ വെട്ടുകത്തിയുമായി തിരിച്ചെത്തി സഹോദരൻ സദാശിവനെ ആക്രമിക്കുകയായിരുന്നു.

തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലാണ് സദാശിവന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തൊഴിലാളിയാണ് കൊല്ലപ്പെട്ട സദാശിവൻ.

സംഭവദിവസം സദാശിവന്റെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു. പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related news

തിരുവനന്തപുരത്ത് ശക്തമായ മഴ; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറിലേറെയായി നഗരത്തിന്റെ വിവിധ...

കോൺഗ്രസിൽ ചർച്ചകൾ സജീവം; മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തും

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നതിനിടെ മുഖ്യമന്ത്രി ഇന്ന്...

മിഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി ഉപേക്ഷിച്ചു; ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്....

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകൾ; 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 23...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...