മിഷൻ ചക്കക്കൊമ്പൻ താൽക്കാലികമായി ഉപേക്ഷിച്ചു; ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. ആനയിറങ്കൽ ജലാശയത്തിന് സമീപമാണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റയെടുത്ത് ആരോഗ്യവാനായി നിൽക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ വൈകുന്നേരത്തോടെ ജലാശയം നീന്തിക്കടന്ന് മറുകരയിലെത്തിയിരുന്നു. തുടർന്ന് രാത്രി മുഴുവൻ വനത്തിനുള്ളിലായിരുന്നു ആന.

മയക്കുവെടിയേറ്റതിന് പിന്നാലെ ആറ് മണിക്കൂറോളം ആന ഉറങ്ങാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതനുസരിച്ച് വനത്തിനുള്ളിൽ ആന വിശ്രമിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് ആന വീണ്ടും ജലാശയത്തിന് സമീപത്തേക്ക് എത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ദൗത്യസംഘം ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. നിലവിൽ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരുകയാണ്.

Related news

കോൺഗ്രസിൽ ചർച്ചകൾ സജീവം; മുഖ്യമന്ത്രി ഇന്ന് രാത്രി ഡൽഹിയിലെത്തും

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾ ഡൽഹിയിൽ സജീവമാകുന്നതിനിടെ മുഖ്യമന്ത്രി ഇന്ന്...

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളെ അസഭ്യം പറഞ്ഞതിലുള്ള...

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകൾ; 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 23...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പൊലീസ്

കൊച്ചി: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തിൽ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ്. രാജേന്ദ്ര...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...