കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ധുവിന്റെയും മകൻ ദേവദത്ത് (19) ആണ് മരിച്ചത്. വലിയഴീക്കൽ പാലത്തിൽനിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച വൈകിട്ട് നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിക്ക് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം കണ്ടത്. തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നൂറനാട് പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ദേവദത്ത് തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്കായി വീട്ടിൽനിന്ന് പോയതായിരുന്നു. കോളേജിൽ എത്താത്തതിനെ തുടർന്ന് അച്ഛൻ ശ്രീകുമാർ നൂറനാട് പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ദേവദത്ത് ഉപയോഗിച്ചിരുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയഴീക്കൽ പാലത്തിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോളേജിലേക്ക് കൊണ്ടുപോയ ബാഗും ഫോണും കാറിലുണ്ടായിരുന്നു.

പാലത്തിൽനിന്ന് ചാടിയതായി സ്ഥിരീകരണമില്ലാത്തതിനാൽ തിങ്കളാഴ്ച കാര്യമായ തിരച്ചിൽ നടന്നിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘമുൾപ്പെടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

അമ്മ ബിന്ധു നൂറനാട് സി.ബി.എം ഹൈസ്കൂൾ അധ്യാപികയാണ്. സഹോദരി ദേവന.

Related news

ആറുമാസം പിന്നിട്ട് വി.ഡി. സതീശൻ സർക്കാർ; നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും തലവേദന

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി ഇന്ന് ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി...

അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും ഷർട്ടും വെള്ളിമാലയും കിണറ്റിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം....

ദത്തെടുത്ത കുട്ടിയും സ്വന്തം മക്കൾക്ക് തുല്യം; സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’ വിശേഷണം ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്ന് കേരള...

അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: പിണറായി വിജയൻ

അട്ടപ്പാടി: അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം...

മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം....