അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും ഷർട്ടും വെള്ളിമാലയും കിണറ്റിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം. കൊല്ലപ്പെട്ട അഭിറാമിന്റെ ബെൽറ്റ്, മൊബൈൽ ഫോൺ, ഷർട്ട്, കഴുത്തിലുണ്ടായിരുന്ന വെള്ളിമാല എന്നിവയാണ് കിണറ്റിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകം നടന്ന പുരയിടത്തിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു സാധനങ്ങൾ.

രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. ഉമർ ഉൾപ്പെടെ രണ്ട് യുവതികളെയും മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കണ്ടെടുത്ത സാധനങ്ങൾ അഭിറാമിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

നവംബർ രണ്ടിനാണ് ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകം പുറത്തറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം മുതൽ അഭിറാമിനെ കാണാതായതിനെ തുടർന്ന് കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒന്നാം പ്രതിയായ 17-കാരനും രണ്ടാം പ്രതിയായ ഉമറും നേരത്തെ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണക്കേസുകളിൽ നേരത്തെ പ്രതിയായ 22-കാരനായ ഉമറിന്റെ സഹായിയായിരുന്നു 17-കാരൻ.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഉമർ മോഷണം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ ഉമറാണെന്ന് ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ നിന്നാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

Related news

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി....

ആറുമാസം പിന്നിട്ട് വി.ഡി. സതീശൻ സർക്കാർ; നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും തലവേദന

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി ഇന്ന് ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി...

ദത്തെടുത്ത കുട്ടിയും സ്വന്തം മക്കൾക്ക് തുല്യം; സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’ വിശേഷണം ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്ന് കേരള...

അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: പിണറായി വിജയൻ

അട്ടപ്പാടി: അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം...

മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം....