അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: പിണറായി വിജയൻ

അട്ടപ്പാടി: അട്ടപ്പാടിയിൽ മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാദൃശ്ചികമായാണെങ്കിലും യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയുന്ന വേളയിലാണ് അട്ടപ്പാടിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാരിൽ നിന്ന് കേട്ടത് ഹൃദയഭേദകമായ അനുഭവങ്ങളാണ്. ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിച്ചു. പലർക്കും വാക്കുകൾ പൂർത്തിയാക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയൊരു കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടാൻ ഇടയാകരുത്. അമ്മമാരിലുണ്ടാകുന്ന ഗുരുതരമായ വിളർച്ച, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങൾ എന്നിവ ആശങ്കാജനകമായി വർധിക്കുകയാണ്. അട്ടപ്പാടിയിലെ മുഴുവൻ ഗർഭിണികളുടെയും ആരോഗ്യസംരക്ഷണ ചുമതലയുള്ള അഗളി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം അവതാളത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ എല്ലാ ഊരുകളിലും എൻ.എച്ച്.എം മൊബൈൽ യൂണിറ്റുകൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സേവനം ലഭ്യമാകുന്നില്ല. സിക്കിൾ സെൽ അനീമിയ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അമ്മമാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഇവരെ കൂട്ടത്തോടെ സ്ഥലംമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിൽ മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളിലെ അംഗവൈകല്യങ്ങളും വർധിക്കുന്നത് ഗൗരവമായി കാണണം. മേഖലയിലെ മുഴുവൻ ഗർഭിണികളുടെയും ആരോഗ്യസംരക്ഷണ ചുമതല അഗളി ഹെൽത്ത് സെന്ററിന് നൽകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Related news

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി....

ആറുമാസം പിന്നിട്ട് വി.ഡി. സതീശൻ സർക്കാർ; നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും തലവേദന

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി ഇന്ന് ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി...

അഭിറാം കൊലക്കേസ്; ബെൽറ്റും ഫോണും ഷർട്ടും വെള്ളിമാലയും കിണറ്റിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം....

ദത്തെടുത്ത കുട്ടിയും സ്വന്തം മക്കൾക്ക് തുല്യം; സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’ വിശേഷണം ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്ന് കേരള...

മന്ത്രിസഭാ യോഗത്തിൽ തർക്കം; പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം....