ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. രോഗബാധ സ്ഥിരീകരിച്ചതോടെ 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 വകഭേദം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു.

രോഗബാധിത പ്രദേശങ്ങളിൽ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും ശക്തമാക്കും.

നിലവിൽ മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എങ്കിലും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related news

കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ...

ഭാര്യയെ മർദിച്ച ശേഷം വളർത്തുനായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന...

നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം; വിവാദ നിയമനത്തിന് പിന്നാലെ നടപടി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലെയും സൂപ്രണ്ടുമാരെ മാറ്റി...

മണ്ണന്തല രഞ്ജിത് കൊലക്കേസ്; 12 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി....

ക്ലിഫ് ഹൗസ് നവീകരണച്ചെലവ് വിവരാവകാശ മറുപടിയിൽ ഇല്ല; മന്ത്രി മന്ദിരങ്ങൾക്കായി ചെലവിട്ടത് 5.63 കോടി

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത് 5.63 കോടി രൂപ....