പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെന്റെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു; ആന്ധ്രയിൽ ഭൂമിപൂജ നടത്തി

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം നിർമിക്കാനൊരുങ്ങി ആന്ധ്രാപ്രദേശിലെ മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി. യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിൽ അര ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ഞായറാഴ്ച ക്ഷേത്രത്തിനായുള്ള ഭൂമിപൂജ നടന്നു.

ഒരു മകനു തന്റെ അമ്മയോടുള്ള ആദരവിന്റെ പ്രതീകമായാണ് ക്ഷേത്രം നിർമിക്കുന്നതെന്ന് ചാരിറ്റബിൾ സൊസൈറ്റി വ്യക്തമാക്കി. അദോണി നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ പി.വി. പാർത്ഥസാരഥിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.

ക്ഷേത്രത്തിന് പുറമെ ഗോശാലയും സമുച്ചയത്തിൽ ഒരുക്കും. ആദ്യം ഗോശാല നിർമിക്കുമെന്നും പിന്നീട് ഹീരാബെൻ മോദിയുടെ ക്ഷേത്രം പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയ്ക്കായി രാജ്യത്ത് നിർമിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രമാണിതെന്നും ഇത് രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ആദരവിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം നിർമിച്ചിരിക്കുന്നത്. വിഗ്രഹം പ്രതിഷ്ഠയ്ക്കായി തയ്യാറായിക്കഴിഞ്ഞു. വിവിധ ദാതാക്കളിൽനിന്ന് സംഭാവനകൾ സ്വീകരിച്ചാണ് ക്ഷേത്രനിർമാണം നടത്തുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് ശിവകുമാർ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഹീരാബെൻ ക്ഷേത്രത്തിന് പുറമെ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവർക്കായുള്ള ക്ഷേത്രങ്ങളും സമുച്ചയത്തിലുണ്ടാകും. അനാഥാലയവും പശു സംരക്ഷണ കേന്ദ്രവും ആരംഭിക്കാനും ചാരിറ്റബിൾ സൊസൈറ്റിക്ക് പദ്ധതിയുണ്ട്.

ഭൂമിപൂജാ ചടങ്ങിൽ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. 2022 ഡിസംബർ 30നായിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം.

Related news

മധുര തനിഷ്ക് ജ്വല്ലറി കവർച്ച; 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റൂ നിർണായകമായി

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്....

മദ്യക്കുപ്പി കൊണ്ടുപോകാൻ സഞ്ചിക്ക് 20 രൂപ ഈടാക്കി; ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ബെംഗളൂരു: മദ്യം വാങ്ങിയ ഉപഭോക്താവിൽ നിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയും പതിച്ച...

ദേശീയ മാധ്യമദിനം ഇന്ന്; ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ കരുത്തും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ച് രാജ്യം

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ദേശീയ...

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; AQI 400 കടന്നു; 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുന്നു. ഭൂരിഭാഗം...

ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയിൽ ഇന്ത്യയുടെ രണ്ട് നിബന്ധനകൾ; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യം

ഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ ബംഗ്ലാദേശിന്...