മധുര തനിഷ്ക് ജ്വല്ലറി കവർച്ച; 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റൂ നിർണായകമായി

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. കേസിലെ മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളിലായാണ് സ്വർണം ഒളിപ്പിച്ചിരുന്നതെന്നാണ് വിവരം. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.

നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമപുരിയിൽവെച്ചാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് മധുരയിലെത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി അടുത്ത മാസം ഒന്നുവരെ റിമാൻഡ് ചെയ്തു.

പ്രതിയുടെ കൈയിലെ ടാറ്റൂ ആണ് അന്വേഷണത്തിൽ നിർണായകമായതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങൾ കൈയിൽ പച്ചകുത്തിയിരുന്നു. സ്വർണം വാങ്ങാനെന്ന വ്യാജേന മൂന്ന് തവണ ജ്വല്ലറിയിലെത്തിയപ്പോൾ രണ്ട് ജീവനക്കാർ ടാറ്റൂ ശ്രദ്ധിച്ചിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

അതിനിടെ, നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. മോഷണക്കേസിൽ അറസ്റ്റിലായതോടെ മീനാക്ഷിയെ പിന്തുടരുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. അറസ്റ്റിന്റെ സമയത്ത് ഒന്നരലക്ഷമായിരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ രണ്ട് ലക്ഷം കടന്നതായാണ് റിപ്പോർട്ട്.

Related news

മദ്യക്കുപ്പി കൊണ്ടുപോകാൻ സഞ്ചിക്ക് 20 രൂപ ഈടാക്കി; ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ബെംഗളൂരു: മദ്യം വാങ്ങിയ ഉപഭോക്താവിൽ നിന്ന് സ്ഥാപനത്തിന്റെ പേരും ലോഗോയും പതിച്ച...

ദേശീയ മാധ്യമദിനം ഇന്ന്; ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ കരുത്തും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ച് രാജ്യം

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് ദേശീയ...

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; AQI 400 കടന്നു; 191 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതര വിഭാഗത്തിൽ തുടരുന്നു. ഭൂരിഭാഗം...

ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയിൽ ഇന്ത്യയുടെ രണ്ട് നിബന്ധനകൾ; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യം

ഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ ബംഗ്ലാദേശിന്...

തത്കാൽ ടിക്കറ്റുകളിലൂടെ വൻ വരുമാനം; കണക്കുകൾ പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ

മുംബൈ: തത്കാൽ, പ്രീമിയം തത്കാൽ, ആർഎസി ടിക്കറ്റുകളിലൂടെ വൻ വരുമാനം നേടുമ്പോഴും...