ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎൽഎക്കെതിരെ ആരോപണം

ചെന്നൈ: വനിതാ ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യപിച്ച് രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നും ടിവികെ എംഎൽഎ അരുള്‍ വിഗ്നേഷിനെതിരെ പരാതി. കള്ളക്കുറിച്ചി എംഎൽഎക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

കളക്ടറുടെ കുടുംബം മന്ത്രി എൻ. ആനന്ദിനെ പരാതി അറിയിച്ചതായാണ് വിവരം. എംഎൽഎയെ താക്കീത് ചെയ്തതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ആരോപണങ്ങൾ അരുള്‍ വിഗ്നേഷ് നിഷേധിച്ചു. വനിതാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്നും തനിക്കെതിരെ വസ്തുതാവിരുദ്ധമായ അപവാദപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ജില്ലയിലെ ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലുള്ള പ്രതികാര നടപടിയാണിതെന്നും ആരോപിച്ചു. അപവാദപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തി. ടിവികെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനനില തകരുകയാണെന്നും കൊലപാതകങ്ങളും മോഷണങ്ങളും വർധിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു ജില്ലാ കളക്ടർക്ക് പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും വിമർശിച്ച കനിമൊഴി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും തേടി.

Related news

താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്; ജനക്കൂട്ടത്തിൽ പോകുന്നത് ഒഴിവാക്കണം

മുംബൈ: ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പൊലീസ്. ജനക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക്...

ദീപാവലിക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; മുംബൈയിൽ വ്യാപക തീപിടിത്തം

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ പലയിടങ്ങളിലും വായു...

ദീപങ്ങളുടെ പ്രഭയിൽ രാജ്യം; തിന്മയ്ക്ക് മേൽ നന്മയുടെ വിജയമാഘോഷിച്ച് ജനത; ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷനിറവിൽ രാജ്യം. തിന്മയ്ക്ക് മേൽ നന്മയും ഇരുട്ടിന്...

ദില്ലി സമരത്തിൽ പങ്കെടുത്തില്ല; മന്ത്രി പുത്രനടക്കം ആറ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി....

പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; എണ്ണക്കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനത്തേക്കാൾ...