ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ കട്ടിളപ്പാളി കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണസംഘം. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് എസ്‌ഐടി അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്ക്ക് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

അതേസമയം, ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി ഹൈക്കോടതിയോട് കൂടുതൽ സമയം തേടി. 285 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയാണ് കട്ടിളപ്പാളി കേസിൽ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

1998-ൽ ശബരിമല സന്നിധാനത്ത് സ്ഥാപിച്ച സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് 2019-ലും 2023-ലും പുനർനിർമാണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിൽ പുറത്തേക്ക് കൊണ്ടുപോയ സമയത്ത് സ്വർണം നഷ്ടപ്പെട്ടുവെന്നാണ് കേസ്.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, പി.എസ്. പ്രശാന്ത്, ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് അംഗം അജികുമാർ തുടങ്ങിയവർ കേസിൽ പ്രതികളാണ്. കേസിലെ പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Related news

കേരളത്തിന് ആശ്വാസം; അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ...

കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ...

ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്; 2026-ലെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഡോ. കമറുദ്ദീന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് വയനാടിന്റെ...

കുട്ടികളുടെ വാഹന ഉപയോഗം: രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തൃശൂർ:കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി.പി. ജോൺ....

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....