കൊവിഡ് ബാധിതനായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം

കാസർകോട്: കൊവിഡ് ബാധിതനായ 67കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവ്. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ജാനകി (55), ബന്ധു രാജേഷ് (40) എന്നിവരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് പ്രതികൾക്കും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് രണ്ടാം പ്രതി രാജേഷിന് പത്തുവർഷം അധിക തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ അനിൽ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.

2021 ജൂലൈ 21ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊവിഡ് ബാധയെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായ കുഞ്ഞമ്പു വീട്ടിലെ ഹാളിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ജാനകിയുടെ നിർദേശപ്രകാരം രാജേഷും അനിലും ചേർന്ന് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

കുഞ്ഞമ്പുവിന്റെ ബന്ധു പ്രമോദ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 58 രേഖകളും പത്ത് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. 30 സാക്ഷികളെയും വിസ്തരിച്ചു. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹനൻ ഹാജരായി.

Related news

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....

ചേരാനല്ലൂർ ബെൻസ് കാർ അപകടം; 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ...

അക്ഷരയുടെ ജീവനെടുത്ത അപകടം; ബസിനെതിരെ നാല് വർഷത്തിനിടെ 154 കേസുകൾ

കൊച്ചി: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിൽപ്പെട്ട സ്വകാര്യ ബസിനെതിരെ...

വർക്കലയിൽ 16കാരിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...