എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിലെ 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. സ്റ്റേഷൻ ജാമ്യം റദ്ദാക്കണമെന്നും സെഷൻസ് കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.
അതേസമയം, സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.സി.പി ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കാണും. റിപ്പോർട്ട് സമർപ്പിച്ചാൽ ജഡ്ജിക്കെതിരായ വകുപ്പ് നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടുകയാണ് ലക്ഷ്യം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് അഡീഷണൽ സെഷൻസ് കോടതി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു.
സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.




