വർക്കലയിൽ 16കാരിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി; പ്രതി ഒളിവിൽ

തിരുവനന്തപുരം: വർക്കലയിൽ പതിനാറുകാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ്. തമിഴ്നാട് നാഗർകോവിൽ സ്വദേശി റിസ്വിനാണ് കേസിലെ പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്.

വർക്കല പാപനാശം ബീച്ചിന് സമീപത്തെ അപ്പാർട്ട്മെന്റിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി ഇൻസ്റ്റഗ്രാം വഴിയാണ് റിസ്വിനുമായി പരിചയപ്പെട്ടത്.

സെപ്റ്റംബർ 26ന് വട്ടപ്പാറയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ ലുലു മാളിന് സമീപത്തുനിന്ന് കാറിൽ കയറ്റി അപ്പാർട്ട്മെന്റിലെത്തിക്കുകയായിരുന്നു എന്നാണ് പരാതി. തുടർന്ന് മദ്യം നൽകിയ ശേഷം റിസ്വിൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

റിസ്വിന്റെ സുഹൃത്തുക്കളായ റെമിങ്ടൺ, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറിലുണ്ടായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീകൾക്കും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

റിസ്വിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ്, സംഭവത്തിൽ സുഹൃത്തുക്കളുടെ പങ്കും പരിശോധിച്ചുവരികയാണ്.

Related news

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....

കൊവിഡ് ബാധിതനായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം

കാസർകോട്: കൊവിഡ് ബാധിതനായ 67കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും...

ചേരാനല്ലൂർ ബെൻസ് കാർ അപകടം; 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ...

അക്ഷരയുടെ ജീവനെടുത്ത അപകടം; ബസിനെതിരെ നാല് വർഷത്തിനിടെ 154 കേസുകൾ

കൊച്ചി: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തിൽപ്പെട്ട സ്വകാര്യ ബസിനെതിരെ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...