പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് സ്വദേശി വി.എം. ബോവാസിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2022-ൽ മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

ഫോണിലൂടെയും നേരിട്ടും കുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചുകയറി കൈയിൽ പിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. അന്നത്തെ മേപ്പാടി എസ്.ഐ വി.പി. സിറാജാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Related news

വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ്...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...

ശ്രീകാര്യം കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം (17) കൊല്ലപ്പെട്ട...