വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റ യാത്രികന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിനോദയാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 45 ദിവസത്തിനകം തുക നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നിർദേശം. ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസ് നൽകിയ പരാതിയിലാണ് നടപടി.

2023 ഒക്ടോബർ ഏഴിന് മലയ്ക്കപ്പാറയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. യാത്രയ്ക്കിടെ സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ 73 വയസ്സുള്ള ഭർത്താവ് വീണ് ഇടതു കൈത്തണ്ടയിലെ എല്ല് പൊട്ടുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയനായി.

ബസിൽ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഇല്ലാതിരുന്നതും അപകടത്തിന് പിന്നാലെ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികൾ പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നൽകുന്നതിലും കെ.എസ്.ആർ.ടി.സി വീഴ്ച വരുത്തിയെന്ന് നിരീക്ഷിച്ച കമ്മിഷൻ സേവനത്തിലെ അപര്യാപ്തതയും നിരുത്തരവാദപരമായ സമീപനവും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

Related news

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷവും രണ്ട് മാസവും തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് ആറ് വർഷവും രണ്ട്...

എസ്ഐആർ: അഞ്ച് സംസ്ഥാനങ്ങളിലായി 2.29 കോടി വോട്ടർമാർ കുറഞ്ഞു

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക...

ശ്രീശങ്കരാചാര്യ സർവകലാശാലാ സമരം: വിദ്യാർഥികൾക്ക് പിന്തുണയുമായി മുൻ വി.സിമാരും പ്രോ വി.സിമാരും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻ വൈസ്...

പുതിയ ബാർ ലൈസൻസ് വിവാദം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു

തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി എക്സൈസ്...

ശ്രീകാര്യം കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിറാം (17) കൊല്ലപ്പെട്ട...